പാസ്പോര്‍ട്ട് ഓഫീസ് നിര്‍മാണം രണ്ടര വർഷത്തിനകം പൂര്‍ത്തിയാക്കും

ആഭ്യന്തര മന്ത്രാലയം പ്രതിനിധി ബ്രിഗേഡിയര്‍ ഹിശാം ഇബ്രാഹീം അല്‍ ഖുസൈബിയും അല്‍ ആലി ഇന്‍്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇസ്സുദ്ദീനും പുതിയ പാസ്പോര്‍ട്ട് ഓഫീസ് സമുച്ചയ നിര്‍മാണ കരാറില്‍ ഒപ്പ് വെക്കുന്നു
ആഭ്യന്തര മന്ത്രാലയം പ്രതിനിധി ബ്രിഗേഡിയര്‍ ഹിശാം ഇബ്രാഹീം അല്‍ ഖുസൈബിയും അല്‍ ആലി ഇന്‍്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇസ്സുദ്ദീനും പുതിയ പാസ്പോര്‍ട്ട് ഓഫീസ് സമുച്ചയ നിര്‍മാണ കരാറില്‍ ഒപ്പ് വെക്കുന്നു

ദോഹ: പ്രധാന പാസ്പോര്‍ട് ആസ്ഥാനത്തിന് വേണ്ടി നിര്‍മിക്കുന്ന കെട്ടിട സമുച്ചയം രണ്ടര വർഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധി ഹിശാം ഇബ്രാറീം അല്‍ഖുസൈബി അറിയിച്ചു. ദുഹൈല്‍ ഏരിയയില്‍ ലഖ്വിയ സ്റ്റേഡിയത്തിന് സമീപമാണ് കെട്ടിടം നിര്‍മിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ചടങ്ങില്‍ നിര്‍മാണ കമ്പനിയായ അല്‍ആലി ന്‍്റര്‍നാഷ്ണല്‍ പ്രതിനിധി മുഹമ്മദ് ഇസദ്ദീനും ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഹിശാം ഇബ്രാഹീ അല്‍ഖുബൈസിയും ചേര്‍ന്ന് ഒപ്പ് വെച്ചു.
അതിവിപുലമായ കെട്ടിട സമുച്ചയമാണ് നിര്‍മിക്കുന്നതെന്ന് പാസ്പോര്‍ട്ട് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹ്മദ് അല്‍ അതീഖ് വ്യക്തമാക്കി. പാര്‍ക്കിംഗിന് വേണ്ടി മാത്രം മൂന്ന് കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്. 59,845 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയം നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 198,030 ചതുരശ്ര മീറ്റര്‍ ഉണ്ടായിരിക്കും. 816,761,500 റിയാലാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ബ്രിഗേഡിയര്‍ അഹ്മദ് അതീഖ് അറിയിച്ചു.