കുവൈത്തില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട

arrest1-640x330കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട. രാജ്യത്ത് നിരോധിച്ചിരിക്കുന്ന മയക്ക് മരുന്ന് വിഭാഗത്തില്‍പ്പെട്ട് ഒന്നര ദശലക്ഷം ഗുളികകളാണ് അധികൃതര്‍ പിടിച്ചെടുത്തത്.കഴിഞ്ഞ മാസവും 25 ദശലക്ഷം ദിനാര്‍ വിലവരുന്ന പത്തു ദശലക്ഷം ക്യാപറ്റഗന്‍ ഗുളികകളും അധികൃതര്‍ പിടിച്ചിരുന്നു.

യു.കെയിനില്‍നിന്ന് രണ്ടു കണ്ടെയ്‌നറുകളിലായി കടത്തികൊണ്ടുവന്ന മയക്ക് മരുന്നുകളാണ് മയക്കുമരുന്ന് നിയന്ത്രണ വിഭാഗം കണ്ടെത്തിയത്.
ഇവ കടത്തിയതിനും ഒളിപ്പിച്ചു സൂക്ഷിച്ചതിനും സിറിയ, സൗദി പൗരന്‍മാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെയും ഇത്തരം മരുന്നുകള്‍ വന്‍തോതില്‍ കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു തുര്‍ക്കിയില്‍ നിന്നും ചരക്ക് കപ്പല്‍ വഴി അല്‍ ഷുവൈഖ് സീപോര്‍ട്ടില്‍ കൊണ്ടുവന്ന കെമിക്കല്‍ ടാങ്കില്‍ നിന്നും 25 ദശലക്ഷം ദിനാര്‍ വിലവരുന്ന പത്തു ദശലക്ഷം ക്യാപറ്റ്ഗന്‍ ഗുളികകള്‍ അധികൃതര്‍ പിടിച്ചത്. ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് വിഭാഗവുമായി ചേര്‍ന്നാണ് മയക്കുമരുന്ന് നിയന്ത്രണ വിഭാഗം ഇവ കണ്ടെത്തതിയത്. സംഭവത്തില്‍ 28വയസുള്ള ഒരു സിറിയന്‍ സ്വദേശിയെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു.