വാഹനാപകടത്തിൽ പ്രവാസി മലയാളി മരണമടഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദിയിലെ അൽബാഹക്ക് സമീപം അഖീക്കിലുണ്ടായ അപകടത്തിൽ കൊല്ലം ഇളമ്പല്ലൂർ സ്വദേശി അബൂബക്കറിെൻറയും നബീസ ബീവിയുടെയും മകൻ ഷാജി അബൂബക്കർ (40) ആണ് മരിച്ചത്. ഭാര്യ: സജിത. മക്കൾ: ഷെറീന, മുഹമ്മദ് യാസീൻ, സുലു.