ഫാക്കി എൻ പി യുടെ  പുസ്തകം ഷാർജ ബുക്ക്  പ്രകാശനം  ചെയ്തു.

ജിദ്ദ: യാത്രികനായ വ്യാപാരിയും സംരംഭകനുമായ ഫാക്കി എൻ.പി രചിച്ച, “പാഴ്‌വസ്തുക്കളിൽ നിധിബുക്ക് തേടി ലോകസഞ്ചാരം” എന്ന ആത്മകഥ സാരാംശമായ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. സൗദിയിൽ നിന്നുള്ള പ്രവാസി എഴുത്ത്ക്കാരുടെയും,സാമൂഹ്യ പ്രവർത്തകരുടെയും  വിദേശ രാജ്യങ്ങളിലെ കോൺസുലേറ്റ് പ്രതിനിധികളുടെയും സാന്നിദ്ധ്യകൊണ്ട്  നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങു ശ്രദ്ധേയമായി.ദുബൈയിലെ ഇന്തോനേഷ്യൻ കോൺസുൽ ജനറൽ ചന്ദ്ര നഗാര, മേളയുടെ റൈറ്റെഴ്സ് ഫോറത്തിൽ വെച്ച് അമേരിക്കൻ ചിന്തകയും വാഗ്മിയുമായ ലെയ്‌സ യൂടേന് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.  പാഴ്‌വസ്തുക്കളിലെ നിധി കണ്ടെത്തിയ  ഫാക്കി എന്ന എഴുത്തുകാരനേക്കാൾ പ്രശസ്തമാകുന്നത്, ഭാവന സമ്പന്നമായ വലിയ സ്നേഹനിധിയുടെ ഉടമയാണ് ഫാക്കി എന്ന്  കോൺസുൽ ജനറൽ ചന്ദ്ര നഗാര പറഞ്ഞു.ഒന്നുമില്ലായ്മയിൽ നിന്നും സമ്പന്നതയുടെ ലോകത്തേക്ക് കടന്നുവന്ന യു.എ.ഇ യുടെ പാരമ്പര്യത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ്, പാഴ്കൂമ്പാരമായി കിടക്കുന്ന വസ്തുക്കളെ വർണമനോഹരമായ അലങ്കാര വസ്തുക്കളാക്കി മാറ്റി എടുത്ത് , ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ട ഒരുപാട് പേർക്ക് ജീവസന്താരണ മാർഗം കണ്ടെത്താൻ  തന്റെ കരകൗശല സംരംഭത്തിലൂടെ സാധിച്ചു എന്നതിന്റെ അനുഭവ സാക്ഷ്യമാണ് ഈ പുസ്തകമെന്ന് രചയിതാവായ ഫാക്കി എൻ.പി പറഞ്ഞു.അഡ്വ. ടി.കെ ഹാഷിക്ക് പുസ്തകം പരിചയപ്പെടുത്തി. രാധാകൃഷ്ണൻ മച്ചിങ്ങൽ അവതാരകനായിയിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ എം.സി.എ നാസർ, സൗദിയിലെ സാമൂഹ്യ പ്രവർത്തകൻ കെ.ടി.എ മുനീർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, സൗദിയിലെ പ്രവാസി എഴുത്തുകാരി റജിയ വീരൻ തുടങ്ങിയവർ പങ്കെടുത്തു.