“ഗോൾഡൻ ഹാൻഡ്‌സ്” – ഇഫ്‌താർ മീറ്റ് ശ്രദ്ധേയമായി

മനാമ: ബഹ്‌റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ ‘ഗോൾഡൻ ഹാൻഡ്‌സ്’ ഉമ്മുൽ ഹസ്സം ബാങ്കോക്ക് പാർട്ടി ഹാളിൽ നടത്തിയ ഇഫ്‌താർ സംഗമം അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.മുജീബ് മാഹിയുടെ സ്വാഗതത്തോടെ തുടങ്ങിയ പരിപാടിയിൽ പി.പി. റഷീദ് അദ്ധ്യക്ഷത വഹിച്ചു.നാട്ടിലും ബഹ്‌റൈനിലുമായി കൂട്ടായ്മ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിവരണവും അതോടൊപ്പം റമദാൻ സന്ദേശവും റഷീദ് മാഹി നൽകി.വി.സി. താഹിർ, റിജാസ് റഷീദ്, നിയാസ് വി.സി., ഷബീർ മാഹി, ഹാഷിർ തരാസീ, ജിംഷീർ മാഹി, റംഷാദ് അബ്ദുൽ ഖാദർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ബഹ്‌റൈനിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ ഫൈസൽ പാട്ടാണ്ടിയിൽ, നസീർ അബ്ദുൽ വഹാബ് എന്നിവർ വിശിഷ്ടാതിഥികൾ ആയി പങ്കെടുത്തു.വി. പി. ഷംസുദ്ദീൻ, മുനീർ മാഹി, കെ.പി. ഫുആദ്, കെ.എൻ. സാദിഖ്, ടി.പി. ഷെബീർ, താലിബ് ജാഫർ, സി. എച്ച്. ഫിറോസ്, ജാവേദ് ടി.സി.എ. എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.