ഒമാനിൽ പുരാതന ജലചാല് കണ്ടെത്തി

ഒമാൻ : അൽ ദാഹിറ ഗവർണറേറ്റിനെ അടുത്തിടെ ബാധിച്ച ന്യൂനമർദ്ദം അവസാനിച്ചതിന് ശേഷം ഇബ്രിയിലെ വിലായത്തിൽ പുരാതന ഒരു ജലചാല് കണ്ടെത്തി.ന്യൂനമർദ്ദത്തിന്റെ മഴയിൽ രൂപപ്പെട്ട വാദി അതിൻ്റെ വശത്തുകൂടി പോയപ്പോൾ മണൽ ഒലിച്ചു പോയതിന് ശേഷമാണ് ജലചാല് ദൃശ്യമായത്.ജലചാലിന്റെ ഉപരിതലം കല്ലും കളിമണ്ണും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഉള്ളിൽ ഒരു പൊള്ളയായ കല്ലുകൊണ്ട് ഉൾഭാഗവും അതിനോട് ചേർന്ന് സരോജും (ജലത്തെ പ്രതിരോധിക്കുന്ന മോർട്ടാർ പദാർത്ഥം) കണ്ടെത്തി.