‘പ്രതിഭ പാലറ്റ് സീസണ്‍ 4’ സംഘാടക സമിതി രൂപീകരിച്ചു

ബഹ്‌റൈൻ :  പ്രതിഭയുടെ ആഭിമുഖ്യത്തില്‍ വർഷാവർഷമായി തുടർന്നുവരുന്ന ചിത്രരചന ക്യാംപ്, ചിത്രരചന മത്സരം, സമൂഹചിത്രരചന, വരകളുടെ എക്സിബിഷന്‍ എന്നിവ അടങ്ങിയ ‘പ്രതിഭ പാലറ്റ് സീസണ്‍ 4’, മെയ് അവസാനവാരം നടക്കും.സംഘാടക സമിതി രുപീകരണ യോഗത്തിൽ ജോ: ‘സെക്രട്ടറി മഹേഷ്‌ കെ.വി. സ്വാഗതം പറഞ്ഞു. ബിനു മണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്‌, ലോക കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി. വി. നാരായണന്‍, പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്‌ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ആയി പി. ശ്രീജിത്ത് ജനറല്‍ കണ്‍വീനര്‍ ആയി അഡ്വ. ജോയ് വെട്ടിയാടൻ,ജോയിന്റ് കണ്‍വീനര്‍മാരായി മഹേഷ്‌ കെ.വി., നിഷ സതീഷ്‌ എന്നിവർ പ്രവർത്തിക്കും.ഫിനാന്‍സ് കമ്മറ്റി കൺവീനർ മഹേഷ്‌ യോഗിദാസന്‍, ജോയൻ്റ് കൺവീനർമാർ,പ്രദീപ്‌ പതേരി, രഞ്ചിത്ത് കുന്നന്താനം, ചിത്രരചന റെജിസ്ട്രേഷന്‍കണ്‍വീനര്‍ – ഗിരീഷ്‌ ശാന്തകുമാരി മോഹന്‍, ജോയിന്റ് കണ്‍വീനര്‍മാർ – അനില്‍. കെ.പി, ശ്രീജിത്ത്‌ കുഞ്ഞികണ്ണന്‍; ക്യാംപ് കണ്‍വീനര്‍- പ്രജില്‍ മണിയൂര്‍, ജോയിന്റ് കണ്‍വീനര്‍- റീഗ പ്രദീപ്‌; ചിത്രപ്രദര്‍ശന കണ്‍വീനര്‍ – സജീവന്‍ മാക്കാണ്ടിയില്‍, ജോയിന്റ് കണ്‍വീനര്‍ – നിരന്‍ സുബ്രഹ്മണ്യന്‍; മാസ്സ് പെയിന്റിംഗ് കണ്‍വീനര്‍ – ഷിജു പിണറായി, ജോയിന്റ് കണ്‍വീനര്‍ – ബിനു കരുണാകരന്‍, എന്നിവരെയും തിരഞ്ഞെടുത്തു. ‘പ്രതിഭ പാലറ്റ് സീസണ്‍ 4’-നെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങൾ വരും ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോയ് വെട്ടിയാടന്‍ അറിയിച്ചു.