ഇസ്രയേൽ -ഹമാസ് യുദ്ധം-യുഎഇയില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി

അബുദബി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടർന്ന് യുഎഇയില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി. അബുദബിക്കും ടെല്‍ അവീവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വിമാനം റദ്ദാക്കിയതായി എത്തിഹാദ് എയര്‍വേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇസ്രയേലിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടേയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും എയര്‍ലൈന്‍ വക്താവ് വ്യക്തമാക്കി . ഫ്‌ളൈ ദുബായും ചില സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ ഷെഡ്യൂളുകളില്‍ മാറ്റം വരുത്തുമെന്നും ഫ്‌ളൈ ദുബായ് വക്താവ് പറഞ്ഞു.