ഖത്തർ ;എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് മത്സരങ്ങൾ നടക്കുക. ടൂര്‍ണമെന്റിന് വേണ്ടിയുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സംഘാടക സമിതി അറിയിച്ചു.വിവിധ പാക്കേജുകളിലാണ് ടിക്കറ്റ് ലഭിക്കുക. 25 റിയാലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സംഘാടക സമിതിയുടെയും എഎഫ്സിയുടെയും വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.രാജ്യത്തെ ഒമ്പത് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇതില്‍ ഏഴെണ്ണം കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറിയ സ്റ്റേഡിയങ്ങളാണ്. 51 മത്സരങ്ങളിലായി 24 രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ ടീമുകള്‍. എഎഫ്‌സി ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ കാണാനായി ഖത്തറില്‍ എത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രാദേശിക സംഘാടക സമിതി അറിയിച്ചു. ഫിഫ ലോകകപ്പിനായി ഒരുക്കിയ സൗകര്യങ്ങള്‍ ഇവര്‍ക്കായി ഉപയോഗപ്പെടുത്തും. ഫുട്ബോള്‍ ആരാധകര്‍ക്കായി നിരവധി വിനോദ പരിപാടികളും ടൂര്‍ണമെന്റിന്റെ ഭാഗമായി ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കിട്ടുണ്ട്.