പോലീസ് അതിക്രമങ്ങൾക്കെതിരെയും എം പി മാരെ കൂട്ട സസ്‌പെൻഡ്  ചെയ്തതിനെതിരെയും ജിദ്ദ ഒ  ഐ സി സി പ്രതിഷേധിച്ചു.  

ജിദ്ദ:  യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ് അഴിച്ചുവിടുന്ന നരനായാട്ടിനെതിരെയും പാർലമെന്റിൽ നിന്നും ജനാധിപത്യ വിരുദ്ധമായി പ്രതിപക്ഷ എം പി ഏകദേശം മുഴുവനായും സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെയും  ജിദ്ദയിലെ ഒ ഐ സി സി പ്രവർത്തകർ പ്രതിഷേധി സദസ് സംഘടിപ്പിച്ചു.  സ്ത്രീകൾക്കും എന്തിനേറെ ഭിന്നശേഷിക്കാർക്കെതിരെ എതിരെ പോലും നടത്തിയ ആക്രമണങ്ങൾ മനുഷ്യത്വ രഹിതവും പോലീസ് സേനക്ക് തന്നെ അപമാനവുമാണ്.    യോഗ്യതലില്ലാതെ പി എസ് സിയുടെ പിന്നാമ്പുറം വഴി സേനയിൽ കയറിക്കൂടിയ ഗുണ്ടാസംഘത്തെ പോലീസ് മേധാവികൾ നിയന്ത്രിചില്ലങ്കിൽ  കോൺഗ്രസ് പ്രവത്തകർ മറിച്ചു ചോദിക്കേണ്ടി വരുമെന്നും പ്രതിഷേധ സദസിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.    ഭരണത്തിന്റെ സർവ മേഖലകളിലും അഴിമതിയും സ്വജനപക്ഷവാദവും അരങ്ങേറുമ്പോൾ തിരിച്ചുവിടാനുള്ള   പാഴ്ശ്രമങ്ങളാണ് പൊലീസിലെ പാർട്ടി ബ്രാഞ്ചിലൂടെ നടത്തി കൊണ്ടിരിക്കുന്നത്.  ഭരണം ശാശ്വതമല്ല എന്ന് മാത്രമാണ് ഇത്തരക്കാർക്ക്  മനസിലാക്കണമെന്നു മുന്നറിയിപ്പ് നൽകി.  മുൻപൊന്നും കാണാത്ത വിധത്തിലുള്ള പോലീസ് – ഡി വൈ എഫ് ഐ കൂട്ടുകൊട്ടാണ് ഈ അക്രമങ്ങൾക്കു പിന്നിലെന്നും അവർ കുറ്റപ്പെടുത്തി. കഴിഞ്ഞ മുന്ന് പതിറ്റാണ്ടുകളിലെ പാർലമെന്റ് ചാരിത്ത്രത്തിൽ ഇല്ലാത്തത അത്ര അംഗങ്ങളെയാണ് ഈ സമ്മേളന കാലയളവിൽ സസ്‌പെൻഡ് ചെയ്ത പുറത്താക്കിയതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.ഒ ഐ സി സി  പ്രവാസി സേവന കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസിൽ    റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീർ അധ്യക്ഷത വഹിച്ചു.  യോഗത്തിൽ ഹെൽപ്‌ഡെസ്‌ക് കൺവീനർ   അലി  തേക്കിൻതോട്, നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ധീൻ മണിനാക്, തൃശൂർ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് വടക്കെക്കാട്,  നാസർ സൈൻ, സിദ്ധീഖ് ചോക്കാട്,  അബ്ദുൽ ഗഫൂർ വണ്ടൂർ, പ്രിൻസാദ് കോഴിക്കോട്, ഷിനോയ് ദാമോദരൻ കടലുണ്ടി തുടങ്ങിയവർ സംസാരിച്ചു. പോലീസ് അതിക്രമങ്ങൾക്കെതിരെയും എം പി മാരെ കൂട്ട സസ്‌പെൻഡ്  ചെയ്തതിനെതിരെയും ജിദ്ദ ഒ  ഐ സി സി പ്രതിഷേധ സദസ്സിൽ  റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീർ  സംസാരിക്കുന്നു.