
മസ്‌കറ്റ്: പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ ‘ഇൻസോംനിയ’ മെന്റലിസം ഷോ ഒക്ടോബർ 9ന് മസ്‌കറ്റിൽ നടക്കും. ബൗഷറിലെ കോളേജ് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് ഹാളിലാണ് പരിപാടി. ഗ്ലോബൽ ഇവന്റ്സിന്റെ നേതൃത്വത്തിൽ ഒമാനിലെത്തുന്ന ഷോ മൂന്ന് മണിക്കൂറോളം നീളും. മെന്റലിസത്തിന്റെ വ്യത്യസ്തമായ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.ആദ്യ ഷോ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും. ഗേറ്റ് 30 മിനിറ്റ് മുമ്പ് അടയ്ക്കുന്നതിനാൽ സീറ്റ് നമ്പർ അനുസരിച്ച് പ്രേക്ഷകർ നേരത്തെ എത്തണമെന്നും സംഘാടകർ അറിയിച്ചു. ആദ്യ ഷോയുടെ ടിക്കറ്റുകൾക്ക് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് വൈകിട്ട് 7.30ന് രണ്ടാമത്തെ ഷോയും നടത്തും. ആദ്യ ഷോയുടെ 80 ശതമാനത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞതായും രണ്ടാം ഷോയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായും സംഘാടകർ അറിയിച്ചു. രണ്ടാം ഷോയിൽ 15 റിയാലിന്റെ ഇക്കണോമിക്കൽ വിഭാഗം ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുകൾ globalevents.om വഴിയും +968 94653737 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയും ബുക്ക് ചെയ്യാം. 15 ടിക്കറ്റിൽ കൂടുതലുള്ള കോർപ്പറേറ്റ് ബുക്കിംഗുകൾക്ക് പ്രത്യേക ഡിസ്കൗണ്ടും ഉണ്ടായിരിക്കുമെന്ന് ഗ്ലോബൽ ഇവന്റ്സ് അറിയിച്ചു.മസ്കറ്റിൽ നടന്ന പത്രസമ്മേളനത്തിൽ അനീഷ് കടവിൽ, ആതിര ഗിരീഷ്, അഭിലാഷ് എംകെ, സമീറ, ഗംഗേഷ് എന്നിവർ പങ്കെടുത്തു.







