കോഴിക്കോട് സ്വദേശി മസ്കറ്റിൽ മരണപെട്ടു

മസ്കറ്റ്. കോഴിക്കോട് അന്നശ്ശേരി സ്വദേശി ഫഖ്‌റുദ്ദീന്‍ (51) ഒമാനില്‍ നിര്യാതനായി. 30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്നു. മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ്​ മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഇവിടെ നിന്നും വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ: സാജിദ. മക്കള്‍: ഫൈസല്‍, മഹ്മൂദ് സാജിദ്, സഫ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐ.സി. എഫ് ഭാരവാഹികള്‍ അറിയിച്ചു.