
മനാമ: ന്യൂ ഹൊറൈസൺ സ്കൂൾ ബഹ്റൈൻ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി 2026-ന്റെ നേതൃത്വത്തിൽ എഡ്യുക്കേറ്റേഴ്സ് ഡേ 2026 സംഘടിപ്പിച്ചു. അധ്യാപകരുടെയും സ്കൂൾ സമൂഹത്തിന്റെയും സേവനവും സമർപ്പണവും ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ നേതൃത്വവും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.ചെയർമാൻ ജോയ് മാത്യൂസ്, വന്ദന സതീഷ്, നിഷ രാജേഷ്, ഡോ. മോണിക്ക മാത്തൂർ, ജൂനിയർ പ്രിൻസിപ്പൽ നിർമല ആഞ്ചലോസ് എന്നിവർ പങ്കെടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജിയണൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ് ഹംദാനും ചടങ്ങിൽ സന്നിഹിതനായിരുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആയിരുന്നു പരിപാടിയുടെ സ്പോൺസർ.അധ്യാപകരുടെ ഡാൻസ് മത്സരം ഉൾപ്പെടെ കപ്പ് സ്റ്റാക്കിംഗ്, ചിക്ക്പീ ചലഞ്ച്, ബലൂൺ പോപ്പിംഗ്, ന്യൂസ്പേപ്പർ റൺവേ, ഹൂലാഹൂപ്പ്, ഇമോജി ഡീകോഡർ തുടങ്ങിയ വിവിധ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. വിദ്യാർഥി കൗൺസിലിന്റെ നൃത്താവതരണവും പ്രത്യേക വീഡിയോ പ്രദർശനവും ശ്രദ്ധേയമായി. വിദ്യാർഥി കൗൺസിൽ ഓർക്കസ്ട്രയുടെ ലൈവ് സംഗീതാവതരണവും പരിപാടിക്ക് മാറ്റുകൂട്ടി.നിവിത ജോയിയും ജെന്നിഫർ പെരേരയും പരിപാടിയുടെ ഏകോപനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഡോ. ഗൗസല്യ ലക്ഷ്മിയുടെ നേതൃത്വത്തിൽ പി.ടി.എ അംഗങ്ങൾ പരിപാടി സംഘടിപ്പിച്ചു. അധ്യാപകരുടെ സമർപ്പണത്തെയും സേവനത്തെയും ആദരിക്കുന്നതിനൊപ്പം സ്കൂൾ സമൂഹത്തിലെ ഐക്യവും കൂട്ടായ്മയും വിളിച്ചോതുന്നതായി പരിപാടി മാറി.








