ഒമാൻ : തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു . കോട്ടപ്പുറം റെയില്‍വേ ഗേറ്റിന് സമീപം നടുവില്‍ പുരക്കല്‍ അനേക് (46) ആണ് മരണമടഞ്ഞത് . നെഞ്ചുവേദനയെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ ചികിത്സക്കായി ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം സംഭവിച്ചത് .പിതാവ്: സേതുമാധവന്‍. മാതാവ്: ഗീത. ഭാര്യ: നീതു. മകള്‍: ഹൃതിക. സഹോദരന്‍: ഗോപിനാഥ്. ഒമാന്‍ തൃശൂര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.സന്ദര്‍ശക വിസയിലായിരുന്നു അനേക് മസ്‌കറ്റിലെത്തിയത്.