
മസ്കത്ത്: വടക്കൻ ബാത്തിന, ദോഫാർ ഗവർണറേറ്റുകളിലെ നാല് സനദ് സേവനകേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കിയതായി വ്യവസായ-വാണിജ്യ നിക്ഷേപക പ്രോൽസാഹന മന്ത്രാലയം അറിയിച്ചു. സനദ് കേന്ദ്രങ്ങളുടെ പ്രവർത്തന മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി. സുഹാറിലെ ബഹ്ജത്ത് അൽ ഫലജ് മോഡേൺ ട്രേഡിങ്, സലാലയിലെ ദവാഹി സലാല പ്രിന്റിങ്, നൂർ അൽ മദീന നാഷനൽ ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റ്, ദുറത്ത് ബർബ്സൂം ഫൗണ്ടേഷൻ എന്നിവയുടെ ലൈസൻസ് ആണ് റദ്ദാക്കിയത്. നിർദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കുമനുസരിച്ചാണ് പ്രവർത്തനമെന്നത് ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.






