കുവൈറ്റ് അമീറിന്റെ വേർപാടിൽ,രാജ്യത്ത് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബി‍‍‍‍ര്‍ അൽ സബാഹിൻറെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും. ക്യാബിനറ്റ് അഫയേഴ്സ് മന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. നാളെ (ഞായറാഴ്ച) മുതൽ ചൊവ്വാഴ്ച വരെയാണ് അവധി.