മോഷണം ഒരാൾ അറസ്റ്റിൽ

ബഹ്‌റൈൻ : വാഹനങ്ങളിൽ നിന്ന് പണവും ക്രെഡിറ്റ് കാർഡുകളും മോഷ്ടിച്ചതിന് 18 കാരനായ ഒരാളെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലഭിച്ച കേസുകളിൽ അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കെട്ടിട നിർമാണ സാമഗ്രികൾ മോഷ്ടിക്കുന്നതിലും ഇയാൾ പങ്കാളിയായിരുന്നു. നിയമനടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.