ഒമാനിൽ ”ഇറ” ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഒമാൻ : ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഇറയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഇഫ്താർ സംഗമം മൊബൈലിൽ ഉള്ള 611 വെഡിങ് ഹാളിൽ വച്ച് അതിഗംഭീരമായി നടന്നു രാഷ്ട്രീയ മതഭേദമന്യേ 200 ഓളം കുടുംബങ്ങൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ വിശുദ്ധമാക്കപ്പെട്ട ഈ പുണ്യ മാസത്തിൽ കഷ്ടത അനുഭവപ്പെടുന്ന ഫലസ്തീൻ ജനതയ്ക്ക് വേണ്ടിയുള്ള മൗന പ്രാർത്ഥനക്ക് ശേഷം Dr മനു സുശീൽ ആരോഗ്യപരമായ ഭക്ഷണ രീതികളെ കുറിച്ചുള്ള പഠന ക്ലാസും നടന്നു ഒമാനിൽ ഉള്ള എറണാകുളം ജില്ലക്കാരുടെ ഉന്നമനത്തിനും അഭിവൃദ്ധിയ്ക്കും വേണ്ടി വരും നാളുകളിലും ഇതുപോലെയുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ഫൈസൽ പോഞ്ഞാശ്ശേരി, അനീഷ് സയ്യിദ്, ബിബു കരീം, ജിബിൻ പാറക്കൽ ബാബുമുഹമ്മദ്, ജിതിൻ വിനോദ്, മുബാറക്ക് മൂസ,ഷിയാസ് ആലുവ, തയ്യിബ് എന്നിവർ അറിയിച്ചു