പ്രതിഭെ സെൻട്രൽ മാർക്കറ്റ് യൂണിറ്റ്’ ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു

മനാമ: കെ. സിറ്റി ഹാളിൽ വെച്ച് നടന്ന പ്രതിഭാ മനാമ മേഖലക്ക് കീഴിലെസെൻട്രൽ മാർക്കറ്റ് യൂണിറ്റ് സാധാരണ തൊഴിലാളികളടക്കം നൂറ് കണക്കണിന് ആളുകൾ പങ്കെടുത്ത ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു, നജീബ് മീരാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സാംസ്‌കാരിക പരിപാടി യൂണിറ്റ് സെക്രട്ടറി നുബിൻ അൻസാരി സ്വാഗതം ആശംസിച്ചു. പ്രതിഭാ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് പരിപാടി ഉത്ഘാടനം ചെയ്തു. ഐ.സി.എഫ്. നാഷണൽ ദഅവാ പ്രസിഡന്റ് അബൂബക്കർ ലത്തീഫി റമദാൻ സന്ദേശം നൽകി. എസ്. എൻ.സി.എസ്.മുഖ്യ രക്ഷാധികാരി പ്രകാശ് പണിക്കർ , ഓർത്തഡോക്സ് വികാരി ബിനുമോൻ ബേബി ,ലോക കേരള സഭാ അംഗങ്ങളായ സി.വി.നാരായണൻ ,സുബൈർ കണ്ണൂർ, പ്രതിഭാ പ്രസിഡന്റ് ബിനുമണ്ണിൽ, സെക്രട്ടറി മിജോഷ് മോറാഴ,നജീബ് കടലായി.എന്നിവർ ആശംസകൾ നേർന്നു.ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖരായ കെ.ടി. സലീം, ഐ വൈ സി സി രക്ഷാധികാരി അനസ് റഹീം ,നവകേരള രക്ഷാധികാരി ഷാജി മൂതല, ഐ എം സി സി രക്ഷാധികാരി മൊയ്തീൻ കുട്ടി പുളിക്കൽ,ജനതാ കൾച്ചറൽ സെക്രട്ടറി മനോജ് വടകര, ബി.കെ.എസ് എഫ്. എക്സികുട്ടിവ് അംഗങ്ങളായ അൻവർ കണ്ണൂർ, സലീം നാംബ്രാ, MCMA എക്സിക്യൂട്ടീവ് അംഗങ്ങളായ ലെത്തീഫ് മരക്കാട്ട്, നൗഷാദ് കണ്ണൂർ, സെൻട്രൽ മാർക്കറ്റിലെ ചെറുകിs കച്ചവട പ്രതിനിധികൾ പ്രതിഭ വൈസ് പ്രസിഡണ്ട് നൗഷാദ് പൂനൂർ എന്നിവർ പങ്കെടുത്തു.യൂനിറ്റ് പ്രസിഡണ്ട് അബ്‌ദുൾ റഹ്മാൻ നന്ദി രേഖപ്പെടുത്തി. സൈനുൽ കൊയിലാണ്ടി,നെജീബ് കണ്ണൂർ, സുലൈമാൻ, ഷാഹിർ ഷാജഹാൻ ,അമുദി, റമീസ് വണ്ടൂർ, സലാം, ബഷീർ, പ്രദീപ്, ഇബ്രാഹിം, നാസില സുബൈർ, ബുഷ്റ നൗഷാദ്, സൗമ്യ പ്രദീപ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി