റമദാനിലെ ആദ്യ വെള്ളിയാഴ്ചയിൽ നൂറുകണക്കിന് പേർക്ക് ഇഫ്താർ വിരുന്നൊരുക്കി ഒമാൻ കൊടുങ്ങലൂർ കൂട്ടായ്മ

By : Ralish MR , Oman

ഒമാൻ: റമദാനിലെ ആദ്യ വെള്ളിയാഴ്ചയിൽ സ്വദേശികൾക്കും, ഒമാനിലെ കൊടുങ്ങലൂർ നിവാസികൾക്കും അടക്കം നൂറുക്കണക്കിനാള്ളുകൾക്കാണ് അൽ ഖൂദിലെ അൽ അസാല ഓഡിറ്റോറിയത്തിൽ ഒമാൻകൊടുങ്ങല്ലൂർ കൂട്ടായ്മ ഇഫ്താർ വിരുന്ന് ഒരുക്കിയത് .. പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമത്തിൽ , സെക്രട്ടറി ലബീഷ്, ട്രഷറർ സുനിൽ കാട്ടകത്ത്, തുടങ്ങിയവർ റമദാൻ ആശംസകൾ നേർന്നു സംസാരിച്ചു.. കമ്മിറ്റിഅംഗങ്ങളായ ബിജു അയ്യാരിൽ, അൻസാർ കുഞ്ഞുമൊയ്‌ദീൻ, മുജീബ് മജീദ്, വാസുദേവൻ തളിയാറ, കൃഷ്ണകുമാർ എന്നിവർ തുടർന്ന് നടന്ന സ്നേഹവിരുന്നിനു നേതൃത്വം നൽകി..ഒമാനിലെ സാമൂഹിക, കലാ-സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും, വിവിധ പ്രവാസി കൂട്ടായ്മാ പ്രതിനിധികളും സംഗമത്തിൽ പങ്കാളികളായി. നിരവധി വർഷങ്ങളായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന കൊടുങ്ങല്ലുർ താലൂക്ക് നിവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നിരന്തരം ഇടപെടലുകൾ നടത്തുന്ന കൂട്ടായ്മയാണ് ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്‌മ.