അബുദാബി : പ്രാദേശിക, ആഗോളതലത്തിൽ വ്രതമനുഷ്ഠിക്കുന്നവരെയും ദരിദ്രരെയും പിന്തുണയ്ക്കുവാൻ ലക്ഷ്യം ഇട്ടു നടപ്പിലാക്കുന്ന റംസാൻ കാമ്പയിന് ദാർ അൽ ബെർ സൊസൈറ്റി ആരംഭംകുറിച്ചു . 16 കോടി ദിർഹം പാവപ്പെട്ടവരെ സഹായിക്കാനായി സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള റംസാൻ കാമ്പയിന് ദാർ അൽ ബെർ സൊസൈറ്റി തുടക്കമിട്ടിരിക്കുന്നതു .യു.എ.ഇ. നേതൃത്വത്തിന്റെ ചാരിറ്റിബിൾ നിർദേശങ്ങൾക്ക് അനുസൃതമായി വ്രതമെടുക്കുന്നവർ, അനാഥർ, രോഗികൾ, വിധവകൾ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക് സഹായമെത്തിക്കുന്നതിൽ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദാർ അൽ ബെർ സൊസൈറ്റി സി.ഇ.ഒ. ഡോ. മുഹമ്മദ് സുഹൈൽ അൽ മുഹൈരി പറഞ്ഞു.പുണ്യമാസത്തിന്റെ മൂല്യങ്ങൾ ഉൾകൊള്ളുന്ന ദാനത്തെയും ഐക്യദാർഢ്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ് സംരംഭമെന്ന് അധികൃതർ പറഞ്ഞു . 23 സ്ഥലങ്ങളിലായി പ്രതിദിനം 3,24,000 ആളുകൾക്ക് ഭക്ഷണമൊരുക്കുന്ന ഇഫ്താർ സംരംഭം ആരംഭിക്കും. സക്കാത്ത് അൽ – ഫിത്തർ പോലുള്ള വിവിധ സംരംഭങ്ങളിലൂടെയും രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ ആളുകൾക്ക് സഹായമെത്തിക്കാനാണ് പദ്ധതി. ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനായി എല്ലാവരും സംഭാവനകൾ നൽകണമെന്ന് അൽ മുഹൈരി അഭ്യർഥിച്ചു. സൊസൈറ്റിയുടെ സ്മാർട്ട് ആപ്പ്, വെബ്സൈറ്റ്, ഉപഭോക്തൃ സേവന വകുപ്പുകൾ എന്നിവയിലൂടെ സംഭാവന നൽകുവാൻ സാധിക്കുമെന്നു സംഘടകർ വ്യക്തമാക്കി