മസ്കറ്റ് : മസ്കത്ത് ഗവർണറേറ്റിലെ കൺട്രോൾ,ചെക്ക് പോയിൻറുകൾ തുടരും. മത്ര, മസ്കത്ത് വിലായത്തുകളിലും ജലാൻ ബനീ ബുആലിയിലെ കമേഴ്സ്യൽ മാർക്കറ്റിലും ഏർപ്പെടുത്തിയ ഹെൽത്ത് ഐസ്സോലേഷനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. എന്നാൽ വർണറേറ്റുകൾക്കിടയിലെ വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ച ചെക്ക്പോയിൻറുകൾ ഇന്ന് രാവിലെ ആറു മണി മുതൽ നീക്കം ചെയ്തിട്ടുണ്ട് . സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ സുരക്ഷ മുൻനിർത്തി ഗവർണറേറ്റുകൾക്കിടയിലെ സഞ്ചാരം കുറക്കണമെന്ന് ആർ.ഒ.പി എല്ലവരോടും നിർദേശിച്ചു.