സലാല :ഒടുവള്ളി ഹാജിവളവിലെ അമ്പലവേലിൽ അച്യുതന്റെയും ഓമനയുടെയും മകൻ സജീഷ് (30) ഒമാനിലെ സലാലയിൽ പൊള്ളലേറ്റു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.കണ്ടയ്നറിൽ തീപിടിച്ചപ്പോഴാണത്രെ പൊള്ളലേറ്റത്. 3 വർഷം മുൻപ് ഒമാനിലെത്തിയ സജീഷ് 10 മാസം മുൻപു
നാട്ടിലെത്തി വിവാഹം നിശ്ചയം കഴിഞ്ഞാണു തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.