ഇറ്റലിയില്‍ സെംപിയോണേ സ്റ്റാര്‍സിന്റെ ഓണാഘോഷം 18 ന്

റോം ∙ ഇറ്റലിയിലെ സെംപിയോണേ സ്റ്റാര്‍സ് റോമയുടെ ഓണാഘോഷം സെപ്റ്റംബർ 18 ന് ഞായറാഴ്ച നടക്കും. റോമിലെ ഡെല്ലെ ഐസോള്‍ കര്‍സോളെയ്ന്‍ 75 ല്‍ രാവിലെ 11 ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഓണ പരിപാടികളെ തുടര്‍ന്ന് ഓണസദ്യ വിളമ്പും.

ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അരങ്ങേറുന്ന കലാപരിപാടികള്‍ ആറുമണിയോടെ സമാപിക്കും.

ഇറ്റലിയിലെ എല്ലാ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികള്‍ നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കേരള റസ്റ്ററന്റിന്റെ സഹകരിണത്തിലാണ് പരിപാടി. മിലാനിലെ ഇന്ത്യന്‍ റസ്റ്ററന്റായ മലബാര്‍ സ്പൈസിയും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഏവരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.