എസ്എംവൈഎം നാഷനൽ ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 17ന്

കോർക്ക്∙ അയർലൻഡ് സിറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ രണ്ടാമത് നാഷനൽ ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 17 ശനിയാഴ്ച കോർക്കിൽ നടക്കും. അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും ടീമുകൾ മാറ്റുരക്കുന്ന മത്സരം കോർക്ക് മാലോ ജിഎഎ ക്ലബ് ആൻഡ് സ്പോർട്സ് കോംപ്ലക്സിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണു മത്സരങ്ങൾ. എസ്എംവൈഎം എവർ റോളിങ്ങ് കപ്പിനായുള്ള മത്സരത്തിൽ ബെൽ ഫാസ്റ്റ്, ഗാൽവേ, ഡബ്ലിൻ, ആതിഥേയരായ കോർക്ക് ടീമുകൾ മത്സരിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ സിറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.