മലയാളി മനസുകളെ കീഴടക്കിയ ” ഷെഫീക്കിൻറെ സന്തോഷം” ഡിസംബർ ഒന്ന് മുതൽ ഗൾഫ് നാടുകളിൽ

By : Vidya Venu Bahrain - gpdesk.bh@gmail.com

ബഹ്‌റൈൻ : മേപ്പടിയാനിലൂടെയും തുടർന്ന് ഷെഫീക്കിന്റെ സന്തോഷത്തിലൂടെയും കുടുംബ പ്രേക്ഷകരുടെ മനം കവരുകയാണ് ഉണ്ണി മുകന്ദൻ അഭിനയിക്കുന്ന ഷഫീഖ് എന്ന കഥാപാത്രം . കൊറോണ എന്ന മഹാമാരിക്ക് ശേഷം തിയേറ്ററിൽ നിന്നും മാറി നിന്നിരുന്ന മലയാളി കുടുംബങ്ങളെ തിരികെ തിയേറ്ററുകളിലേക്ക് ഒഴുകി എത്തിക്കുകയാണ് ഈ കഥാപാത്രം . ഒരു നവാഗത സംവിധായകൻ ആയ അനൂപ് പന്തളം നടത്തിയ കരവിരുത് സിനിമയെ കൂടുതൽ ആസ്വാദകരമാക്കിയിരിക്കുന്നു. മേപ്പടിയാനിലൂടെയും തുടർന്ന് ഷെഫീക്കിന്റെ സന്തോഷത്തിലൂടെയും കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ . ഈ ചിത്രത്തിൽ മനോജ് കെ ജയന്റെയും ബാലയുടെയും കഥാപാത്രങ്ങളെ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ചിരിക്കുകയാണ് . കൂടാതെ ദിവ്യാ പിള്ള , ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്.നിരവധി കോമഡി രംഗങ്ങളും ചിത്രത്തിൽ അടങ്ങിയിട്ടുണ്ട് .സത്യൻ അന്തിക്കാട് ജയറാം കൂട്ട് കെട്ടിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്ന അതെ ആസ്വാദനം ആണ് ഈ ചിത്രത്തിലൂടെ ലഭിക്കുന്നത് . ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലാണ് ചിത്രം എത്തിയത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത് . ചിത്രസംയോജനം നൗഫൽ അബ്‍ദുള്ള , ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം. മേക്കപ്പ്- അരുണ്‍ ആയൂര്‍,വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ എന്നിവരുമാണ് നിർവഹിച്ചിരിക്കുന്നത് . പ്രവാസി കുടുംബമനസുകളെ കീഴടക്കുവാൻ ഡിസംബർ ഒന്നുമുതൽ ഷഫീഖിന്റെ സന്തോഷം എത്തും .ഡിസംബർ  ഒന്നിന്  താരത്തിന്റെ  ബഹ്‌റൈൻ സന്ദർശനം കൂടുതൽ ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആരാധകർ ….