പുതുവത്സര അവധി പ്രഖ്യാപിച്ച് ഷാർജ

ഷാര്‍ജ: ജനുവരി ഒന്നിന് പുതുവത്സര അവധി പ്രഖ്യാപിച്ച് ഷാര്‍ജ. എമിറേറ്റിലെ സര്‍ക്കാര്‍ വകുപ്പുകള്‍, വിവിധ ബോഡികള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഷാര്‍ജ ഭരണകൂടം.വെള്ളി, ശനി, ഞായര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയാണ്. ജനുവരി ഒന്നിലെ അവധി കൂടികൂട്ടിയാല്‍ നാലു ദിവസത്തെ അവധിയാണ് കിട്ടുന്നത്. ചൊവ്വാഴ്ച മുതല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.