കൊച്ചി : ഓണ്‍ലൈന്‍ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീനാഥിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും. എന്നാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്.
മരട് പൊലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ശ്രീനാഥിന് പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊലീസിനോട് നടന്‍ സാവകാശം തേടിയ ശേഷം ഉച്ചയ്ക്കാണ് ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി നൽകിയിരിക്കുന്നത്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും പോലിസ് പരിശോധിക്കുന്നുണ്ട്.
മരട് പൊലീസാണ് അവതാരകയുടെ പരാതിയില്‍ നടപടി സ്വീകരിച്ചിരിക്കുന്നത് മൂന്നു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്, സ്ത്രീത്വത്തെ അപമാനിക്കല്‍ (ഐപിസി 509), ലൈംഗിക ചുവയോടെ സംസാരിക്കല്‍ (ഐപിസി 354 എ), പൊതുസ്ഥലത്ത് അസഭ്യം പറയല്‍ (ഐപിസി 294 എ). സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് അവതാരകയെ അധിക്ഷേപിച്ചത്.