
മനാമ: തൊഴിലിട സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ‘Authorized Person Powers Update Service’ എന്ന പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. തൊഴിലുടമകൾക്ക് ഡാറ്റ എൻട്രി, അപേക്ഷ സമർപ്പിക്കൽ, ഇൻവോയ്സ് പേയ്മെന്റ്, വർക്ക് പെർമിറ്റ് പ്രിന്റിംഗ് തുടങ്ങിയ ചുമതലകൾക്കായി അധികാരപ്പെടുത്തിയ വ്യക്തികളുടെ അനുമതികൾ ഓൺലൈനായി പുതുക്കാം.സേവനം പൂർണമായും ഡിജിറ്റലാക്കിയതോടെ ആവശ്യമായ രേഖകൾ 50 ശതമാനം കുറച്ചു. അപേക്ഷാ നടപടികൾ ലളിതമാക്കുകയും ഇലക്ട്രോണിക് ഫോമുകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അപേക്ഷകൾ ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നും അധികൃതർ അറിയിച്ചു.സേവനം സ്ഥാപനങ്ങളുടെ സമയവും ശ്രമവും കുറയ്ക്കുന്നതിനൊപ്പം ഗുണഭോക്താക്കൾക്ക് കൂടുതൽ എളുപ്പവും വ്യക്തതയുമുള്ള ഡിജിറ്റൽ അനുഭവം നൽകുമെന്ന് LMRA ഡെപ്യൂട്ടി സി.ഇ.ഒ അഹമ്മദ് ഇബ്രാഹിം അൽ അറബി പറഞ്ഞു.







