ദുബായ് : അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന് അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്ലാന്റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ 1985 ലാണ് ഗവേഷകർ കണ്ടെത്തിയത്. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ആ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തർവാഹിനിയാണ് കാണാതായത് .ടൈറ്റാനിക് അവശിഷ്ടത്തിന്റെ വില്ലിൽ നിന്ന് ഏകദേശം 1,600 അടി (487 മീറ്റർ) ഉയരത്തിൽ വ്യാഴാഴ്ചയാണ് മുങ്ങിക്കപ്പലിന്റെ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു . അതേസമയം, ടൈറ്റന്റെ നാശത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിനും മുഴുവൻ ഏകീകൃത കമാൻഡിനും വേണ്ടി, അതിൽ യാത്ര ചെയ്തവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായി, ”റിയർ അഡ്മിറൽ ജോൺ മൗഗർ വാർത്താ സമ്മേളനത്തിൽ പറഞ്ഞാതായും റിപ്പോര്‍ട്ടുകളിൽ സൂചിപ്പിക്കുന്നു . മരിച്ചവരുടെ മൃതദേഹങ്ങൾ സംബന്ധിച്ചു വ്യക്തതയില്ല എന്നാൽ മോശം അന്തരീക്ഷം എല്ലാത്തിനും തടസമാണെന്നും അധികൃതർ വ്യക്തമാക്കി . പലതവണ കടലിന്റെ അടിത്തട്ടിൽ നിന്ന് ശബ്ദം കേട്ടെങ്കിലും ഇത് എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒഷ്യൻ ഗേറ്റ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഈ ആഴക്കടൽ ടൂറിനായി ഒരാൾ നൽകേണ്ട ഫീസ് രണ്ട് കോടി രൂപയാണ്.എട്ട് മണിക്കൂർ സമയത്തിൽ കടനിലിനടിയിൽ പോയി ടൈറ്റാനിക് കണ്ട് തിരിച്ചു വരാം. അങ്ങനെ പോയ പേടകമാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നത്. കടലിലേക്ക് പോയി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ പേടകവുമായുളള ബന്ധം നഷ്ടമാവുകയായിരുന്നു.അതിനെ തുടർന്നാണ് അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് സംയുക്ത തെരച്ചിൽ നടത്തിയത്.
ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി
By: international desk