ഭരാണധികാരികളുടെ ചിത്രങ്ങളുള്ള പുതിയ നാണയം പുറത്തിറക്കി യുഎഇ

അബുദബി:യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നാണയം പുറത്തിറക്കിയിരിക്കുന്നത്. യുഎഇ സെന്‍ട്രല്‍ ബാങ്ക് ആണ് അന്‍പത് ദിര്‍ഹത്തിന്റെ വെള്ളി നാണയം പ്രകാശനം ചെയ്തത്.40 ഗ്രാം ഭാരമുള്ള 3,000 വെള്ളി നാണയങ്ങളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയിരിക്കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ക്രിയേറ്റീവ് സ്പോര്‍ട്സ് അവാര്‍ഡിന്റെ 12-ാം പതിപ്പിലാണ് ഭരണാധികാരികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി നാണയം പ്രസിദ്ധികരിച്ചത്.