പ്രതിവാര ക്ലാസ്സുകൾക്കു തുടക്കമായി

മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ നടന്നു വരാറുള്ള പ്രതിവാര ക്ലാസ്സുകൾ റമളാനിനു ശേഷം പുനരാരംഭിച്ചു. ക്ലാസ്സുകളുടെ ഭാഗമായി പുരുഷൻമാരുടെ ഖുർആൻ – ഹദീസ് ക്ലാസ്സുകളുടെ ഉത്ഘാടനം സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ നിർവ്വഹിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സമസ്ത ബഹ്റൈൻ കോഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര സ്വാഗതവും, സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീൻ മൗലവി ഖിറാഅത്തും, ഫാസിൽ വാഫി നന്ദിയും പറഞ്ഞു.പുരുഷൻമാർക്കായി എല്ലാ ഞായറാഴ്ചയും രാത്രി 9.30 ന് ഖുർആൻ ക്ലാസ്സും, ബുധനാഴ്ച രാത്രി 9.30 ന് ഹദീസ് ക്ലാസ്സും നടക്കും. കൂടാതെ ഞായറാഴ്ചകളിൽ രാവിലെ 10 മണി മുതൽ സ്ത്രീകൾക്കായുള്ള ഖുർആൻ ക്ലാസ്സും, എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും സുബ്ഹി നിസ്കാരത്തിനു ശേഷം സൂം ഓൺലൈൻ വഴി വിജ്ഞാന സദസ്സും, എല്ലാ തിങ്കളാഴ്ച രാത്രി 7.30 ന് ഫാമിലി ക്ലാസ്സും നടക്കും. ഖുർആൻ ക്ലാസ്സുകൾക്ക് ഹാഫിള് ശറഫുദ്ധീൻ മൗലവിയും, ഹദീസ് ക്ലാസ്സുകൾക്ക് ഫാസിൽ വാഫിയും, മറ്റു ക്ലാസ്സ്കൾക്ക് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങളും നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്കു 34332269, 33450553, 39533273 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.