“യൂത്ത് ഫെസ്റ്റ് 2024” ദീപശിഖാ പ്രയാണം ആരംഭിച്ചു

മനാമ: ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാ രണത്തിന്റെ ഭാഗമായി ദീപശിഖ പ്രയാണം ആരംഭിച്ചു. ഒൻപത് ഏരിയകളിലും ദീപ ശിഖാ പ്രയാണത്തിന് സ്വീകരണം നൽകും.ലൈജു തോമസ്, അനൂപ് തങ്കച്ചൻ എന്നിവരാണ് കൊഡിനെറ്റെഴ്സ് . മനാമയിൽ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണം പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം നിർവഹിച്ചു.യുത്ത് ഫെസ്റ്റ് ചെയർമാൻ വിൻസു കൂത്തപ്പിള്ളി മനാമ ഏരിയ പ്രസിഡന്റ് ഷംസാദ് കാക്കൂരിന് ദീപശിഖ കൈമാറി.
സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, യൂത്ത് ഫെസ്റ്റ് കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പിള്ളി, സബ് കമ്മറ്റി കൺവീനർമാരായ ഹരി ഭാസ്കർ,ജിതിൻ പരിയാരം, ഷംസാദ് കാക്കൂർ, മുഹമ്മദ്‌ ജസീൽ മറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ദീപശിഖ ഒൻപത് ഏരിയകൾ സഞ്ചരിച്ച് മാർച്ച്‌ എട്ടിനു യൂത്ത് ഫെസ്റ്റ് നടക്കുന്ന ഇന്ത്യൻ ക്ലബ്ബ് മൈതാനത്ത് എത്തിചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.