കുവൈറ്റിൽ 25,000 അനധികൃത വിദേശ തൊഴിലാളികളെ നാട് കടത്തി

കുവൈറ്റ് : മതിയായ രേഖകൾ ഇല്ലാതെയും വിവിധ കുറ്റകൃത്യത്തിൽ അകപ്പെട്ടു കുവൈറ്റിൽ കഴിഞ്ഞ 25,000 വിദേശിയരെ നാട് കടത്തിയതായി അധികൃതർ . ഇതനുസരിച്ചു 2023 ജനുവരി 19 മുതൽ ഉള്ള കണക്കുകൾ വ്യക്തമാക്കുന്നു . താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് കുറ്റക്കാരായവരെയാണ് നാടുകടത്തുന്നതെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ഇറക്കിയ ഉത്തരവിൽ പറയുന്നു. അറേബ്യൻ ബിസിനസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . നാടുകടത്തപ്പെട്ടവരിൽ 10,000 സ്ത്രീകൾ ഉൾപ്പെടുന്നുണ്ട്.രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതെങ്കിലും പ്രവർത്തികൾ, ലഹരിക്കേസുകളിലുൾപ്പെട്ടവർ, ലഹരി വിതരണം ചെയ്തവർ, ഭിക്ഷാടനം തുടങ്ങിയ കുറ്റങ്ങൾ ചെയ്തവരാണ് പുറത്താക്കപ്പെട്ടവരിൽ അധികവും.ഇത്തരം നിയമലംഘകർക്ക് അഭയം നൽകുന്ന കമ്പനികളോ സ്പോൺസർമാരോ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും കുവൈറ്റ് അധികൃതർ വ്യക്തമാക്കി. ഏകദേശം 100,000 ആളുകളാണ് കുവൈറ്റിൽ അനധികൃതമായി താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.