ഒമാനിൽ മരണം ഏഴായി

മസ്​കറ്റ് ​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 59 വയസുകാരനായ വിദേശിയാണ്​ മരണപ്പെട്ടതെന്ന്​ ആരോഗ്യ വകുപ്പ്​ ഞാറാഴ്ച(ഏപ്രിൽ-19) വൈകുന്നേരം അറിയിച്ചു. ഇയാൾ ഏത്​ രാജ്യക്കാരനാണ്​ എന്നതടക്കം വിവരങ്ങൾ ലഭ്യമല്ല. ഒമാനിലെ ഏഴാമത്തെ കോവിഡ്​ മരണമാണിത്​. നേരത്തെ രണ്ട്​ സ്വദേശികളും നാല് വിദേശികളും മരണപ്പെട്ടിരുന്നു.ഇതിനകം ഒമാനിൽ കോവിഡ്​ ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു 1266 ആയി. ഒമാനിൽ ഇന്ന് 86 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു.ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 71 പേരും വിദേശികളാണ്. 15 സ്വദേശികൾ.176 പേർക്കാണ് ഇതുവരെ അസുഖം സുഖപ്പെട്ടത്.