ഒമാനിൽ ബംഗ്ലാദേശി കോവിഡ് ബാധിച്ച്​ മരിച്ചു

മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. മത്ര സൂഖിൽ കട നടത്തിയിരുന്ന ബംഗ്ലാദേശ്​ സ്വദേശിയാണ്​ മരിച്ചത്​. 53 വയസായിരുന്നു.ഒമാനിലെ എട്ടാമത്തെ കോവിഡ്​ മരണമാണിത്​. മലയാളി ഡോക്​ടർ രാജേന്ദ്രൻ നായരും ഗുജറാത്ത്​ സ്വദേശിയുമടക്കം മരിച്ച ആറു പേർ വിദേശികളാണ്. മറ്റ്​ രണ്ട്​ പേർ സ്വദേശി വൃദ്ധൻ മാരാണ് .