സായുധസേനാ ദിനം; സുല്‍ത്താന്‍ സ്​നേഹ വിരുന്നൊരുക്കി

ഒമാന്‍ സായുധസേനാ ദിനത്തിന്റെ ഭാഗമായി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരീഖ്​ അല്‍ ബര്‍ക്ക കൊട്ടാരത്തില്‍ വിരുന്നൊരുക്കി. ശനിയാഴ്​ച രാത്രി നടന്ന വിരുന്നില്‍ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി, മന്ത്രിമാര്‍, സുല്‍ത്താന്‍ സായുധ സേന (എസ്.എ.എഫ്), റോയല്‍ ഒമാന്‍ പൊലീസ് കമാന്‍ഡര്‍മാര്‍ മുതിര്‍ന്ന സൈനിക, സിവില്‍ ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ്​ പശ്​ചാത്തലത്തില്‍ സായുധ സേനാ ദിനത്തിന്​ പൊതുപരിപാടികള്‍ ഉണ്ടായിരുന്നില്ല. നേരത്തെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിന്‍ താരിഖ് അല്‍ സെയ്ദ്​ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന് ആശംസകള്‍ അറിയിച്ചിരുന്നു. എല്ലാവര്‍ഷവും ഡിസംബര്‍ 11ന് ആണ്​ സായുധ സേനാദിനാചരണം നടക്കുന്നത് .