മനാമ : ഒഐസിസി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈന്റെ അൻപതാം ദേശീയ ദിനാഘോഷവും കുടുംബസംഗമവും വെള്ളിയാഴ്ച (17.12.2021) രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ബീച്ച് ഗാർഡൻ, കരാനയിൽ വച്ച് നടക്കുന്നതാണ് എന്ന് ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു.
കുടുംബ സംഗമത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ ഒഐസിസി മിഡിൽഈസ്റ്റ് കമ്മറ്റി ജനറൽ കൺവീനർ ആയി തെരഞ്ഞെടുത്ത രാജു കല്ലുംപുറം, ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരായ നാസർ മഞ്ചേരി, ചെമ്പൻ ജലാൽ എന്നിവരെ അനുമോദിക്കുന്നതാണ്.കൂടാതെ വിവിധ കലാ – കായിക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ് എന്ന് ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അറിയിച്ചു.