വിസ തട്ടിപ്പ്: രണ്ട് പേർ പിടിയിൽ

തൃശൂർ : ഇരിഞ്ഞാലക്കുട കേന്ദ്രികരിച്ചു വിസ തട്ടിപ്പ് നടത്തിയ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ.ബിജു,സുമേഷ് എന്നി രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. നൂറോളം പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.എമിഗ്രേഷൻ സ്ഥാപനത്തിന്റെ പേരിൽ ആയിരുന്നു തട്ടിപ്പ് അരങ്ങേറിയത്.ഇരിങ്ങാലക്കുട ബസ്റ്റാന്റ് സമീപം പ്രവർത്തിച്ച ആൽത്തറക്കൽ എമിഗ്രോ സ്റ്റഡി അബ്രോട് എന്ന സ്ഥാപനത്തിനെതിരെയാണ് വിവിധ ജില്ലകളിൽ നിന്നുള്ളവർ പരാതിയുമായി രംഗത്തെത്തിയത്. യു കെ, ആസ്‌ട്രേലിയ തുടങ്ങി രാജ്യങ്ങളിലേക്ക് ജോലി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയത്.നവ മാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്.