മഹാരാഷ്ട്ര :നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു.ആലപ്പുഴ സ്വദേശി നിദാ ഫാത്തിമ (10) ആണ് മരണപ്പെട്ടത് .ഛർദിയെ തുടർന്ന് നാഗ്പൂരിലുള്ള ശ്രീകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ വെച്ച് കുട്ടിക്ക് ഇൻജെക്ഷൻ നൽകിയതിനെ തുടർന്ന് ആരോഗ്യനില കൂടുതൽ മോശമാകുകയും ഹൃദയഘാതം സംഭവിക്കുകയായിരുന്നു കേരളം സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് നേരിട്ട് മത്സരിക്കാൻ ഫെഡറേഷൻ അനുമതിനല്കിയിരുന്നില്ല പിന്നീട് ഹൈക്കോടതി ഉത്തരവ് വാങ്ങിയായിരുന്നു സംഘം മത്സരത്തിൽ പങ്കെടുത്തത് അതിനാൽ കുട്ടികൾക്ക് ഒരു സൗകര്യവും ദേശിയ ഫെഡറേഷൻ ഒരുക്കിയില്ല