ആസിയാൻ രാജ്യങ്ങളിൽ ഒമാന്റെ സ്ഥിരം പ്രതിനിധി : ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് ബിൻ സലേം അൽ ഷാൻഫാരി

ഒമാൻ : ആസിയാൻ രാജ്യങ്ങളിൽ ഒമാന്റെ സ്ഥിരം പ്രതിനിധിയെ നിയമിക്കുന്നതിനുള്ള രാജകൽപ്പന സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് ബിൻ സലേം അൽ ഷാൻഫാരിയെ സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് അസോസിയേഷനിൽ ഒമാൻ സുൽത്താനേറ്റിന്റെ സ്ഥിരം പ്രതിനിധിയായി റോയൽ ഡിക്രി പ്രകാരം സുൽത്താൻ നിയമിച്ചു.