ഒമാനിലേക്ക് കടത്താൻ ശ്രമിച്ച മദ്യം കസ്റ്റംസ് പിടികൂടി

ഒമാൻ : ഹഫീത് അതിർത്തി പോസ്റ്റ് വഴി ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ആയിരക്കണക്കിന് മദ്യക്കുപ്പികൾ ഒമാൻ കസ്റ്റംസ് ഡിപ്പാർട്ടമെന്റ് പിടിച്ചെടുത്തു .ഒമാനിലെ ബുറൈമി അതിർത്തി ചെക് പോസ്റ്റായ ഹഫീത് വഴി ഒമാനിലേക്ക് കടത്താൻ ശ്രമിച്ച പതിനായിരത്തോളം മദ്യകുപ്പികളാണ് ഒമാൻ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്ത് . കഴിഞ്ഞ ദിവസം വലിയ കൂളർ വണ്ടിയിൽ അതിവിദഗ്തമായി കുടിവെള്ളത്തിന്റെ ബോക്സിൽ പായ്ക്ക് ചെയ്ത നിലയിൽ കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് ഇവർ ഒമാൻ കസ്റ്റംസ് അധികൃതർ പിടി കൂടിയത് . ഇതുമായി ബന്ധപെട്ടു അനേഷണം കൂടുതൽ നടന്നു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.