കൊച്ചി:പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി മലയാലപ്പുഴ സ്വദേശി നിത്യ ശശി,സുഹൃത്ത് പരവൂർ കലയ്ക്കോട് സ്വദേശി ബിനു ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ.കേരള സർവ്വകലാശാലാ മുൻ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന്തട്ടിയെടുത്തത് . വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75 കാരനെ പരിചയപ്പെടുന്നത്.വാടകയ്ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. 25 ലക്ഷം രൂപ നൽകണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം. 11 ലക്ഷം രൂപ വരെ തട്ടിയെടുത്തിരുന്നു .പിന്നാലെ തട്ടിപ്പിനിരയായ വ്യക്തി സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു . പോലീസിന്റെ നിർദേശ പ്രകാരം ബാക്കി പണം തരാമെന്ന വ്യാജേന നിത്യയേയും കൂട്ടാളിയേയും 75 കാരൻ പട്ടത്തെ ഫ്ളാറ്റിൽ വിളിച്ചു വരുത്തി. ഇവിടെ വച്ച് പോലീസ് ഇവരെ പിടികൂടി.പ്രതികളെ റിമാൻഡ് ചെയ്തു.