നഴ്‌സിന്റെ വേഷത്തിൽ എത്തി പ്രസവിച്ച് കിടന്ന യുവതിയെ കൊല്ലാൻ ശ്രമം, ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ

പത്തനംതിട്ട: പരുമലയില്‍ സ്വകാര്യ ആശുപത്രില്‍ പ്രസവിച്ച് കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ യുവതിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയാണ് പിടിയിലായത്. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ അനുഷ.