മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍ കസ്റ്റംസ് പിടികൂടി . മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന എന്നിവരെയാണ് അധികൃതർ പിടികൂടിയത് . അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ദമ്പതികള്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.ഇവർക്കൊപ്പം കുട്ടിയും യാത്ര ചെയ്തിരുന്നു .
. സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധന നടത്തിയിരുന്നു . പരിശോധനിയിൽ സഫ്നയുടെ പക്കല്‍ നിന്നും 1104 ഗ്രാം സ്വര്‍ണ്ണ സ്വർണ്ണ മിശ്രിതം കണ്ടെത്തി അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കടത്താൻ ശ്രമിച്ചത് .
കൂടുതൽ പരിശോധനയിൽ കാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിൽ അമീര്‍മോന്റ്റെ പക്കൽ നിന്നും സ്വർണ്ണം കണ്ടെത്തി . രണ്ടു പേരില്‍ നിന്നും പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വർണം വേർതിരിച്ചെടുത്ത് . ഇവർക്ക് രണ്ടുപേർക്കും 50,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു .കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലും യാത്രക്കാരിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. ജിദ്ദയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ പാലക്കാട് സ്വദേശിയായ റഫീഖും മലപ്പുറം സ്വദേശി മുഹമ്മദുമാണ് പിടിയിലായത്. ഇരുവരും സ്വർണം കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. രണ്ട് യാത്രക്കാരിൽ നിന്നുമായി ഒന്നേകാൽ കിലോ സ്വർണം ആണ് പിടികൂടിയത്.