കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ബംഗളൂരുവിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം റൺവേയിൽ വെച്ച് തിരിച്ചുവിളിച്ച് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഈ വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പരിശോധന.കഴിഞ്ഞമാസം രണ്ട് തവണ വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധന നടത്തിയിരുന്നു. ആ സംഭവത്തിൽ രണ്ട് പേരെ അന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇപ്പോഴത്തെ സംഭവം വ്യാജമാണോ എന്ന് വ്യക്തമായിട്ടില്ല .യാത്രക്കാരുടെ ലഗേജ് ഉൾപ്പടെ വിമാനം പൂർണമായും പരിശോധന നടന്നുകൊണ്ടിരിക്കുന്നു.