ഡൽഹി: ചന്ദ്രനില്‍ സള്‍ഫറിന്റെ സന്നിധ്യം കഴിഞ്ഞദിവസം പ്രഗ്യാന്‍ റോവര്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ റോവര്‍ സള്‍ഫള്‍ സാന്നിധ്യം പരിശോധിക്കുന്ന പരീക്ഷണദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുകയാണ്.അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി.ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് അഞ്ചു സെന്റിമീറ്റര്‍ താഴെയാണ് സള്‍ഫറിന്റെ സാന്നിധ്യം സ്ഥിതികരിച്ചിരിക്കുന്നത്.ഒരു ചാന്ദ്രദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നേരിട്ടെത്തി സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ആദ്യമായാണ് . വിലയേറിയ നിരവധി മൂലകങ്ങളുടെ സാന്നിധ്യവും ചന്ദ്രന്റെ പ്രേതഭൂമിയെന്ന് അറിയപ്പെടുന്ന ആരാരും എത്തിപ്പെടാത്ത ദക്ഷിണധ്രുവത്തിലുണ്ടാകാമെന്നും പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.