കോട്ടയം;വ്യാപാരിയുടെ ആത്മഹത്യ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍മന്ത്രിയുടെ നിര്‍ദേശം

കോട്ടയം: കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യയില്‍ പ്രതിഷേധം തുടരുന്നതിനിടെ മന്ത്രിയുടെ ഇടപെടല്‍. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി വി എന്‍ വാസവന്‍ നിര്‍ദേശം നല്‍കി. ജില്ലാ പോലീസ് മേധാവി സമര സ്ഥലത്തെത്തിയിട്ടുണ്ട്.കോട്ടയം കുടയംപടിയില്‍ അഭിരാമത്തില്‍ കെ സി ബിനുവാണ് മരിച്ചത്. മുടങ്ങിയ ലോണ്‍ തിരിച്ചടച്ചിട്ടും കര്‍ണാടക ബാങ്കിന്റെ ഭീഷണി തുടര്‍ന്നതിനെ തുടര്‍ന്ന് ബിനു ജീവനൊടുക്കിയെന്നാണ് പരാതി. കര്‍ണാടക ബാങ്ക് ശാഖയ്ക്ക് മുന്നില്‍ ബിനുവിന്റെ മൃതദേഹവുമായി ബന്ധുക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ജെയ്ക് സി തോമസ് അടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.ബാങ്കിന് മുന്നില്‍ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട് . കോട്ടയം ജില്ലാ കളക്ടറോ എസ്പിയോ സ്ഥലത്തെത്തി ബാങ്കിനെതിരെ നടപടിയെടുക്കണമെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും ജെയ്ക്ക് പറഞ്ഞു. ഇതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബാങ്ക് ആക്രമിച്ചു. പോലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ബാങ്ക് തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം ഉണ്ടായി.