റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരണപ്പെട്ടു. യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയാണ് മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.
അല്‍ സുഹൈമിയുടെ മകളും അപകടത്തില്‍ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റൊരു കണ്ടന്റ് ക്രിയേറ്ററായ തുനയാന്‍ ഖാലിദാണ് അല്‍ സുഹൈമിയുടെ മരണവാര്‍ത്ത ആദ്യം പുറത്തുവിട്ടത്. മരണവാർത്ത അറിഞ്ഞ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.