ദുബായ്;ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിൽ,ക്ഷേത്രം ഫെബ്രുവരി 14ന് തുറക്കും

അബുദബി: അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിൽ. വെള്ള മാര്‍ബിളിലും ചെങ്കല്‍ നിറത്തിലുള്ള മണല്‍ക്കല്ലുകളിലുമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് ക്ഷേത്രം തുറക്കും.ആഗോള ഐക്യത്തിന്റെ പ്രതീകമായാണ് അബുദബിയിലെ 27 ഏക്കര്‍ സ്ഥലത്ത് ഹിന്ദു ക്ഷേത്രം . രാമായണവും മഹാഭാരതവുമെല്ലാം പരാമര്‍ശിക്കുന്ന കൊത്തുപണികള്‍ക്കൊപ്പം അറബ് ചിഹ്നങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. നൂറ് കണക്കിന് തൊഴിലാളികളാണ് ഒരേ സമയം ക്ഷേത്രത്തിന്റ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് നടക്കുന്ന ക്ഷേത്ര സമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജ് നേതൃത്വം നൽകും.